This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂഫി വ്യാകരണപ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂഫി വ്യാകരണപ്രസ്ഥാനം

Kufic School of Grammar

അറബി വ്യാകരണത്തിലെ ഒരു പ്രസ്ഥാനം. അറബി വ്യാകരണശാസ്‌ത്രത്തിന്റെ ഉറവിടങ്ങളായ ഇരട്ട പട്ടണങ്ങളാണ്‌ ബസറയും കൂഫയും. ഇവ വ്യാകരണശാസ്‌ത്രത്തില്‍ രണ്ടു സ്വതന്ത്രപ്രസ്ഥാനങ്ങള്‍ക്ക്‌ രൂപം നല്‌കി. ഈ രണ്ടു വിഭാഗത്തിലുംപെട്ട പണ്ഡിതന്മാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നീണ്ട നാളത്തെ വാഗ്വാദങ്ങള്‍ക്കു വഴിതെളിച്ചു. കൂഫികള്‍ തത്ത്വങ്ങള്‍ മുറുകെപ്പിടിച്ചപ്പോള്‍ ബസറികള്‍ അംഗീകൃതപ്രയോഗങ്ങള്‍ക്ക്‌ പ്രാമാണ്യം നല്‌കി. അബ്ബാസിയ ഖലീഫമാര്‍ ബാഗ്‌ദാദുമായി കൂടുതലടുത്ത കൂഫികളുടെ അഭിപ്രായത്തിനാണ്‌ പിന്‍ബലം നല്‌കിയത്‌. കൂഫി പണ്ഡിതന്മാരില്‍ പ്രധാനികളാണ്‌ അല്‍ -കിസാഈയും അല്‍ -റാഫബിയും. സംസ്‌കൃത വ്യാകരണത്തിലെ ലക്ഷണൈകചക്ഷുസ്സുകളും ലക്ഷ്യൈകചക്ഷുസ്സുകളും യഥാക്രമം കൂഫികള്‍ക്കും ബസറികള്‍ക്കും തുല്യരാണ്‌.

(പ്രൊഫ. വി. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍